ശബരിമല: കേന്ദ്ര സംഘം രാഷ്ട്രപതിയെ കണ്ടു

Wednesday 9 January 2019 2:42 pm IST

ന്യൂദല്‍ഹി: ശബരിമലയിലെ വിഷയങ്ങളെക്കുറിച്ച് പഠിക്കാനായി എത്തിയ കേന്ദ്ര സംഘം രാഷ്ട്രപതിയെ കണ്ടു സ്ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള, വി.മുരളീധരൻ എംപി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കേരളം സന്ദർശിക്കാനെത്തിയ കേന്ദ്ര സംഘത്തിലെ അംഗങ്ങളായ ബിജെപി ദേശീയ ജനറൽ സെക്രട്ടറി  സരോജ് പാണ്ഡെ എംപി, പട്ടികജാതി മോർച്ച ദേശീയ അദ്ധ്യക്ഷൻ വിനോദ് സോംകാർ എംപി,  പ്രഹ്ലാദ് ജോഷി എംപി,  നളിൻ കുമാർ കട്ടീൽ എംപി എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തിന് ശേഷം നാലു ജില്ലകളില്‍ നിന്നും സിപി‌എം തുടച്ചുനീക്കപ്പെട്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  ശബരിമലയിലെ സ്ഥിതിഗതികള്‍ പഠിക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് നാലംഗ എം.പിമാരുടെ സംഘത്തെ നിയോഗിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പട്ടികജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് സോംകാര്‍ എം.പി, പ്രഹ്ലാദ് ജോഷി എം.പി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരാണ് ഉണ്ടായിരുന്നത്.

കേരളത്തിലെത്തിയ സംഘം ശബരിമലയിലും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സംഘം ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും ഗവര്‍ണര്‍ ജസ്‌റ്റിസ് പി.സദാശിവത്തെ കണ്ട് നിവേദനം നല്‍കിയാണ് സംഘം മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.