ദേശീയ പണിമുടക്ക് വെറും രാഷ്ട്രീയ നാടകം; ഉന്നയിക്കുന്നത് കഴമ്പില്ലാത്ത ആരോപണങ്ങള്‍

Wednesday 9 January 2019 12:02 pm IST

കൊച്ചി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെറും രാഷ്ട്രീയ നാടകം മാത്രം. പണിമുടക്കുകാര്‍ സംസ്ഥാനത്തൊട്ടാകെ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചും വാഹനങ്ങളും ട്രെയിനുകളും തടഞ്ഞും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. 

മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ പരിശോധിച്ചാല്‍ തന്നെ ഇപ്പോള്‍ തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്നത് വെറും കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് കാണാന്‍ കഴിയും. 

പദ്ധതികളില്‍ ചിലത് താഴെ കൊടുക്കുന്നു

ബോണസ് ആക്ട് ഭേദഗതി ചെയ്ത് പരിധി 3,500 രൂപയില്‍ നിന്നും 7,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു

എം‌പ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ‌പി‌എഫ്) പരിധി 6500 രൂപയില്‍ നിന്നും 15,000 ആയി ഉയര്‍ത്തി.

ഇ‌പി‌എഫില്‍ അംഗമായ തൊഴിലാളികളുടെ മരണാനന്തര ആനുകൂല്യം 2.5 ലക്ഷത്തില്‍ നിന്നും 6 ലക്ഷമായി ഉയര്‍ത്തി

ഇപി‌എഫ് മിനിമം പെന്‍ഷന്‍ 1,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 3,000 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു

ഇ‌എസ്‌ഐ പരിധി 15,000 രൂപയില്‍ നിന്നും 21,000 രൂപയായി ഉയര്‍ത്തി

ട്രേഡ് യൂണിയന്‍ രജിസ്ട്രേഷന്‍ 45 ദിവസത്തിനകം നല്‍കുന്നതിന് തീരുമാനമെടുത്തു

പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി ഉയര്‍ത്തി

ഗ്രാറ്റുവിറ്റി നിയമം ഭേദഗതി ചെയ്ത് പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്തി

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ കേന്ദ്രവിഹിതം 3,500 രൂപയില്‍ നിന്നും 4,500 രൂപയായി വര്‍ദ്ധിപ്പിച്ചു

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയവും ഇന്‍‌സെന്റീവും 2000 രൂപ വര്‍ദ്ധനവ് വരുത്തി

ഉച്ചക്കഞ്ഞി വിതരണ തൊഴിലാളികള്‍ക്ക് ഗണ്യമായ വര്‍ദ്ധനവ് നല്‍കി. പ്രതിദിനം കുട്ടികളുടെ എണ്ണം കണക്കാക്കി ആളോഹരി 2 രൂപ വര്‍ദ്ധിപ്പിച്ചു

മിനിമം കൂലി 211ല്‍ നിന്നും 350 രൂപയായി വര്‍ദ്ധിപ്പിച്ചു. വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിദിനങ്ങള്‍ 100ല്‍ നിന്ന് 200 ആയി വര്‍ദ്ധിപ്പിക്കുകയും കൂലി 150 രൂപയില്‍ നിന്നും പ്രതിദിനം 271 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു

എല്ലാ വിഭാഗം തൊഴിലാളികളുടെയും മിനിമം വേതനം പാര്‍ലമെന്ററി കമ്മറ്റി ഫോര്‍ ലേബര്‍ അംഗീകരിച്ച വേജ് കാര്‍ഡ് ഉടന്‍ നടപ്പിലാക്കും

രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 7 ശതമാനം പേര്‍ക്ക് മാത്രമാണ് മിനിമം വേതനം ലഭ്യമാവുന്നത്. വേജ് കോഡ് വരുന്നതോടെ മുഴുവന്‍ തൊഴിലാളികള്‍ക്കും അത് ലഭ്യമാകും.

ദേശീയ പെന്‍ഷന്‍ സ്കീമിലേക്ക് (എന്‍‌പി‌എസ്) സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു

തപാല്‍ വകുപ്പിലെ 3.5 ലക്ഷത്തോളം വരുന്ന ഗ്രാമീണ്‍ ഡാക് സേവകിന്റെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച് നിയോഗിച്ചിട്ടുള്ള കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പിലാക്കി

ലോകത്തിലെ ഏറ്റവും വിപ്ലവകരമായ സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്‌മാന്‍ ഭാരത് നടപ്പാക്കി. പ്രതിവര്‍ഷം 5 ലക്ഷം വരെയുള്ള കുടുംബ ആരോഗ്യപരിരക്ഷ സര്‍വ്വസാധാരണക്കാരന് വലിയ ആശ്വാസമാണ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.