ന്യൂദല്‍ഹി : സൊറാഹ്ബുദ്ദീന്‍ കേസ് സംബന്ധിച്ച എച്ച്.എസ്. ബേദിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് നല്കാന് സുപ്രീംകോടതി ഉത്തരവ്. റിപ്പോര്‍ട്ട് രഹസ്യമാക്കി വെയ്ക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അത് തള്ളി.
വിവരങ്ങള്‍ നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. ബി.ജി. വര്‍ഗീസ്, ജാവേദ് അക്തര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ജീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: