കൊച്ചി : ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗികാരോപണക്കേസില്‍ കോട്ടയം ബാര്‍ അസോസിയേഷന് അംഗം അഡ്വ. ജിതേഷ് ജെ. ബാബുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. സൂര്യനെല്ലിക്കേസിലെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു ജിതേഷ്.
ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109 ദിവസങ്ങള്‍ക്കു ശേഷമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇയാളെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് നവംബറില്‍ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയതാണ്. എന്നാല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷം മ3ാത്രമേ കോടതിയില്‍ ഇത് സമര്‍പ്പിക്കാന്‍ സാധിക്കൂവെന്നാണ് നിയമം.
ഫ്രാങ്കോയ്ക്കെതിരെ മെയ് അവസാനമാണ് പരാതി നല്‍കിയത്. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്തതിനെ തുടര്‍ന്ന് നാലര മാസത്തിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: