ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നി്ന്ന് പൊതി കണ്ടെത്തി

Wednesday 9 January 2019 3:09 pm IST

മെല്‍ബണ്‍ : ആസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ സംശയകരമായ നിലയില്‍ അജ്ഞാത പൊതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഓഫീസില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ച് സുരക്ഷാ സംഘം പരിശോധന നടത്തി. 

അമേരിക്ക, ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ മെല്‍ബണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നയതന്ത്ര കാര്യായങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പൊതികള്‍ ലഭിച്ചിട്ടുണ്ട്. ഇവയ്ക്കുള്ളില്‍ എന്താണെന്ന് പരിശോധിച്ചു വരികയാണ്. 

അതേസമയം മെല്‍ബണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തായ്‌ലാന്‍ഡ്, ഗ്രീസ്, ഈജിപ്ത്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അധികൃതര്‍ ഇതംസബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.