കല്‍പ്പറ്റ : വയനാട് മേപ്പാടി ഗ്രാമത്തില്‍ നിന്ന് മരങ്ങളേക്കാള്‍ ഉയരത്തില്‍ സോപ്പ് പതയ്ക്കു സമാനമായി നുരഞ്ഞ് പൊന്തുന്ന ദ്രാവകം കണ്ടെത്തി. കല്‍പ്പറ്റയിലെ ഹാരിസണ്‍ എസ്റ്റേറ്റിലെ കുടിവെള്ളക്കിണറിന് സമീപത്തു നിന്നാണ് ഇത് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി മുതല്‍ ഇവിടെ നിന്ന് വെളുത്ത നിറത്തിലുള്ള പദാര്‍ത്ഥം സോപ്പുപതപോലെ നുരഞ്ഞു പൊന്തുന്നുണ്ട്. ചിലപ്പോള്‍ ഇതിന്റെ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. ആള്‍പ്പൊക്കം വരെ ഉയരത്തില്‍ ചിലപ്പോള്‍ ഇത് നുരഞ്ഞ് പൊന്തുന്നുണ്ട്. അത്ഭുത പ്രതിഭാസമായ വമ്പന്‍ പത കാണാന്‍ വന്‍ തിരക്കാണ് ഇവിടെയിപ്പോള്‍. അതേസമയം ഇന്റര്‍ലോക്കിങ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് പതയായി ഇത്തരത്തില്‍ ഉണ്ടാകുന്നതെന്നും പറയപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: