സൗദിയില്‍ ഏറ്റുമുട്ടല്‍: ഭീകരര്‍ കൊല്ലപ്പെട്ടു

Wednesday 9 January 2019 4:13 pm IST

ദമാം : സൗദിയില്‍ ഏറ്റുമുട്ടല്‍ സുരക്ഷാ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുല്‍ ഹമാമില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒട്ടനവധി ഭീകരരെ അറസ്റ്റ് ചെയ്തു. ഇതില്‍ പിടികിട്ടാപുള്ളികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതുസംബന്ധിച്ചുള്ള കണ്ക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രദേശത്തെ ഒരു വീടു കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ഇതുസംബന്ധിച്ച വിവിരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.