തൃണമൂല്‍ എംപി സൗമിത്ര ഖാന്‍ ബിജെപിയില്‍

Wednesday 9 January 2019 4:49 pm IST
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പാര്‍ട്ടിവിടാനുള്ള ഖാന്റെ തീരുമാനത്തിനു പിന്നിലെന്നും ആരോപണമുണ്ട്.

ന്യൂദല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിഷ്‌നുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഖാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു അതിനാല്‍ ബിജെപിയില്‍ ചേരുന്നെന്നാണ് ഖാന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. 

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മുകള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ അമിത്ഷായുമായും ബുധനാഴ്ച രാവിലെ ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പാര്‍ട്ടിവിടാനുള്ള ഖാന്റെ തീരുമാനത്തിനു പിന്നിലെന്നും ആരോപണമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഖാനിന്‍റെ ബിജെപി പ്രവേശനം തൃണമൂലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.