300 കോടിയുടെ നികുതി വെട്ടിപ്പ്; സോണിയക്കും രാഹുലിനും നോട്ടീസ്

Wednesday 9 January 2019 6:12 pm IST
2011-12ല്‍ രാഹുല്‍ 68.12 ലക്ഷം രൂപയുടെ ആദായ നികുതി റിട്ടേണ്‍ മാത്രമാണ് നല്‍കിയത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് വഴി ഇവരുണ്ടാക്കിയ ആദായം വെളിപ്പെടുത്തിയില്ല. പിന്നീട് ആദായ നികുതി വകുപ്പ് എജെഎല്‍ വഴിയുള്ള വരുമാനം വീണ്ടും വിലയിരുത്തിയാണ് രണ്ടു പേരും ചേര്‍ന്ന് മുന്നൂറിലേറെ കോടിയുടെ വരുമാനം മറച്ചുവെച്ചുവെന്ന് കണ്ടെത്തി കേസ് എടുത്തത്.

ന്യൂദല്‍ഹി: മുന്നൂറു കോടി രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ നൂറു കോടി രൂപ വീതം പിഴ അടയ്ക്കാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയ്ക്കും, മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും  ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഇവരുടെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡുമായി (എജെഎല്‍)ബന്ധപ്പെട്ടാണ് നടപടി. 2011-12ല്‍ സോണിയ 155.41 കോടി രൂപയുടേയും രാഹുല്‍ 154.95 കോടി രൂപയുടെയും വരുമാനം മറച്ചുവെച്ചെന്നാണ് കേസ്.

2011-12ല്‍ രാഹുല്‍ 68.12 ലക്ഷം രൂപയുടെ ആദായ നികുതി റിട്ടേണ്‍ മാത്രമാണ് നല്‍കിയത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് വഴി ഇവരുണ്ടാക്കിയ ആദായം വെളിപ്പെടുത്തിയില്ല. പിന്നീട് ആദായ നികുതി വകുപ്പ്  എജെഎല്‍ വഴിയുള്ള വരുമാനം വീണ്ടും വിലയിരുത്തിയാണ് രണ്ടു പേരും ചേര്‍ന്ന് മുന്നൂറിലേറെ കോടിയുടെ വരുമാനം മറച്ചുവെച്ചുവെന്ന് കണ്ടെത്തി കേസ് എടുത്തത്. ഇവരുടെ വലംൈകയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ് 48.93 കോടിയുടെ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

2011-12-ലെ തങ്ങളുടെ വരുമാനം പുനരവലോകനം ചെയ്യുന്നത് ചോദ്യംചെയ്തുള്ള ഇവരുടെ അപ്പീലുകള്‍ ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. അഭിഭാഷകന്‍ കൂടിയായ മുന്‍കേന്ദ്ര ധനമന്ത്രി പി. ചിദംബരമാണ് സോണിയയ്ക്കു വേണ്ടി ഹാജരാകുന്നത്. വരുമാനം പുനരവലോകനം ചെയ്ത് 44 കോടി തെറ്റായാണ് സോണിയക്കു മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് ചിദംബരം വാദിക്കുന്നു.

 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കൈകാര്യം ചെയത്, എജെഎല്‍ വഴി സോണിയ 141 കോടി വരുമാനമുണ്ടാക്കിയെന്ന് തെറ്റായി കണക്കുകൂട്ടുകയായിരുന്നു. ചിദംബരം അവകാശപ്പെടുന്നു. രാഹുല്‍ഗാന്ധിയും ഇതേ തുകയ്ക്കുള്ള കേസാണ് നേരിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.