ഉത്തമ വിദ്യാര്‍ഥി

Thursday 10 January 2019 2:35 am IST

എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തി ജാഗ്രതയോടെ വേണം വിദ്യാര്‍ഥി എല്ലായ്‌പ്പോഴും നിലകൊള്ളുവാന്‍.  കാകദൃഷ്ടിയുള്ളവനായിരിക്കണം വിദ്യാര്‍ഥി. ഉയരത്തില്‍ പറക്കുമ്പോഴും താഴെയുള്ള ചെറുവസ്തുക്കളെ കണ്ടു പിടിക്കാനുള്ള സൂക്ഷ്മദൃഷ്ടി അവനുണ്ടായിരിക്കണം.

മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന കൊക്കിനെപ്പോലെ ഏകാഗ്രതയുള്ളവനായിരിക്കണം വിദ്യാര്‍ഥി. മുഴുവന്‍ ഏകാഗ്രതയും പഠനത്തില്‍ മാത്രം ചെലുത്താന്‍ കഴിവുള്ളവനാകണം എന്നര്‍ഥം.വിദ്യാര്‍ഥി, ശ്വാനനെപ്പോലെ ഉറങ്ങുന്നവനായിരിക്കണം. ഉറക്കത്തിലും ശ്രദ്ധയോടെ ചുറ്റുപാടിനേക്കുറിച്ച് ബോധമുള്ളവനായിരിക്കണമെന്നു സാരം. 

അല്‍പാഹാരം ഭക്ഷിക്കുന്നവനായിരിക്കണം വിദ്യാര്‍ഥി. പാതിവയറോടെ പഠിക്കണം. വയറുനിറഞ്ഞു ക്ഷീണമുണ്ടായാല്‍ പിന്നെ പഠനം സാധ്യമല്ല.താന്‍ തന്നെ നനച്ചു വൃത്തിയാക്കിയ പഴയ വസ്ത്രമേ വിദ്യാര്‍ഥി ധരിക്കാവൂ. ജീര്‍ണ വസ്ത്രം ധരിക്കുന്നതിലൂടെ ആഡംബരങ്ങളോടുള്ള ആഗ്രഹങ്ങള്‍ പതിയെ പതിയെ അവനില്‍നിന്ന് അകന്നുപോകും.

ഉത്തമവിദ്യാര്‍ഥിയുടെ ലക്ഷണങ്ങളെക്കുറിച്ച് നീതിസാരം പറയുന്നതിങ്ങനെ: 

കാകദൃഷ്ടിര്‍ബകധ്യാനം

ശ്വാനനിദ്രാതഥൈവ ച

അല്‍പാഹാരം ജീര്‍ണവസ്ത്ര 

മേതദ്‌വിദ്യാര്‍ഥി ലക്ഷണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.