എന്തേ മതിലിനു കറുപ്പു നിറം?

Thursday 10 January 2019 3:52 am IST

ഇന്ദ്രനും, ചന്ദ്രനും വഴുങ്ങുന്നവനല്ല താനെന്ന് സ്വയം ഡംഭുമുഴക്കുന്ന കേരളമുഖ്യന്റെ ധാര്‍ഷ്ട്യത്തില്‍ ഉയര്‍ന്നുവന്നതായിരുന്നല്ലോ വനിതാമതില്‍. പഞ്ചദശകോടി രൂപ സംസ്ഥാന ഖജനാവില്‍നിന്നും അതിന്റെ പത്തിരട്ടി അല്ലാതെയും ചെലവഴിച്ചിട്ടും ആ മതില്‍ വാസ്തവത്തില്‍ തകരുകയും ചെയ്തു.  പൂഴിക്കടകന്‍ അടക്കമുള്ള എല്ലാ അടവുകളും പയറ്റിയിട്ടും മതില്‍ പലയിടത്തും ചങ്ങലയാവുകയും, മറ്റുപലയിടങ്ങളിലും വിള്ളല്‍ വീഴുകയുമുണ്ടായി. ചില ഭാഗത്തു കറുത്ത മതിലായിട്ടാണ് പ്രത്യക്ഷമായത്. അവിടൊക്കെ പര്‍ദ്ദ അണിഞ്ഞവരുടെ സാന്നിദ്ധ്യമായിരുന്നു. പര്‍ദ്ദതുന്നുന്ന സ്ഥലത്തുനിന്ന് ആയിരക്കണക്കിന് എണ്ണം കൂട്ടത്തോടെവാങ്ങി പുരുഷന്മാരെ അണിയിച്ചുഎന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 

അക്രമം, ഭീഷണി തുടങ്ങിയ മേമ്പോടി ഇവിടെയും അരങ്ങേറി. ഭീഷണി പ്രധാനമായും സര്‍ക്കാര്‍ ജീവനക്കാരോടായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ താല്ക്കാലികമായി നിയമിക്കപ്പെട്ട ആയിരക്കണക്കിനുവരുന്ന വനിതകളെ, മതിലില്‍ അണിനിരന്നില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 

ഇതൊക്കെയായിട്ടും മതില്‍ വിജയിപ്പിക്കാന്‍ കഴിയാത്തതില്‍ മുഖ്യന്‍ അടക്കമുള്ളവര്‍ അരിശംപൂണ്ടിരിക്കുകയാണ്. വൈകാതെ അച്ചടക്ക നടപടി വന്നേക്കും.  പലരേയും വെട്ടിനിരത്തുന്നത്  കാണാനിരിക്കുന്നതേയുള്ളൂ. 

മതിലിന്റെ ഭാഗമായി നടത്തിയ പ്രധാനകേന്ദ്രങ്ങളിലെ യോഗങ്ങളിലൊന്നില്‍ എം. ലീലാവതി ടീച്ചര്‍ നടത്തിയ പ്രസംഗം  ശ്രദ്ധേയമായി. 'അമ്പലത്തില്‍ പോകാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇത്രവലിയ പോരാട്ടത്തിന്റെ കാര്യമില്ല. വീട്ടിലിരുന്ന പ്രാര്‍ത്ഥിച്ചാലും ജഗദീശ്വരന്‍ കേള്‍ക്കുമെന്നതില്‍ സംശയവുമില്ല. അതല്ല, എല്ലാ രംഗത്തും വേണം സ്ത്രീക്ക് സ്വാതന്ത്ര്യം' എന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. 'മതിലുകെട്ടാന്‍ പോയിട്ട് ഒരുവേലികെട്ടാനുള്ള യോഗ്യതപോലും സിപിഎമ്മിനില്ല' എന്ന കലാമണ്ഡലം സത്യഭാമയുടെ അഭിപ്രായവും നന്നായി.  

ധിക്കാരിയും ഏകാധിപതിയുമായ കേരളമുഖ്യന്‍ 2019 ജനുവരി ഒന്നിനു രാത്രിയില്‍തന്നെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ പദ്ധതിയിട്ടത് വനിതാമതില്‍ തകര്‍ന്നതിന്റെ അരിശം തീര്‍ക്കാനായിരുന്നു. അതോടെ എല്ലാം ഭംഗിയായി. 

(ബിജെപി ആര്‍ട്ടിസാന്‍സെല്‍ സംസ്ഥാനകണ്‍വീനറാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.