വീര സവര്‍ക്കറെപ്പറ്റിത്തന്നെ....

Thursday 10 January 2019 2:58 am IST

സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പരിഷ്‌കര്‍ത്താവ്, കവി, ചരിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  വീര സവര്‍ക്കര്‍ ഹിന്ദുത്വം എന്ന ആശയം രാഷ്ട്രജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതാണെന്ന് ഉറച്ച് വിശ്വസിച്ച് അതിനൊരു ബൗദ്ധിക അടിത്തറ പാകിയ ആദ്യ ചിന്തകനായിരുന്നു. ജന്‍മഭൂമയില്‍ കഴിഞ്ഞ ദിവസം കെ വി എസ് ഹരിദാസ് എഴുതിയ ലേഖനത്തോടു ചേര്‍ത്തു ചിലതു കുറിക്കട്ടെ. 

ഗാന്ധിജി മുന്നോട്ടു വച്ച അഹിംസ, ഖിലാഫത്ത്, ഉപ്പ് സത്യഗ്രഹം എന്നീ ആശയങ്ങളോട് അദ്ദേഹം വിയോജിച്ചു. കയ്യൂക്കിനെ കയ്യൂക്കിന്റ ഭാഷയില്‍ നേരിടണം എന്ന നിലപാട് സവര്‍ക്കറിനുണ്ടായിരുന്നു. ഇത് മൂലം ഇന്നും ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടുന്നു. വിമര്‍ശകരോട് ഒന്ന് ചോദിക്കട്ടെ, ചതിയിലൂടെ സ്വന്തം മാതാവായ ഭാരതത്തെ അടിമയാക്കി ഇവിടം വാണ ബ്രിട്ടീഷുകാരെ അക്രമത്തിലൂടെയായാലും ആട്ടിയോടിക്കണം എന്നൊരു ഭാരതീയന്‍ വിചാരിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ? 

  തടവറയില്‍ ബ്രിട്ടീഷുകാരോട്  മാപ്പപേക്ഷിച്ചു എന്നതാണ് ഒരു ആരോപണം. മേഴ്സി പെറ്റീഷന്‍ സവര്‍ക്കര്‍ എഴുതി എന്നത് ശരിയാണ്. അതിലൂടെ ഏത് കുറ്റവാളിക്കും ഉണ്ടായിരുന്ന നിയമ സഹായം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു ബാരിസ്റ്റര്‍ കൂടിയായിരുന്ന സവര്‍ക്കര്‍ ചെയതത്. തടവറയില്‍ നിന്നു പുറത്ത് വന്ന ശേഷം രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത ഒരു സന്ദര്‍ഭമെങ്കിലും ചൂണ്ടിക്കാണിക്കാന്‍  വിമര്‍ശകര്‍ക്ക് ആവുന്നില്ല എന്നതാണ് സത്യം. 

ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ ഘട്ടങ്ങള്‍, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതലായ ഗ്രന്ഥങ്ങള്‍ രചിച്ച സവര്‍ക്കര്‍, ചരിത്ര പഠനത്തിലൂടെ എങ്ങിനെ ദേശിയത വളര്‍ത്താം എന്ന് കാണിച്ച് തന്നു. സംഘ സ്ഥാപകനായ ഡോക്ടര്‍ജിക്ക്,  സവര്‍ക്കര്‍ രചിച്ച 'ഹിന്ദുത്വം' എന്ന ഗ്രന്ഥം മാര്‍ഗ്ഗദര്‍ശിയായി എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഗുരുജി തന്റെ ആശയങ്ങള്‍ വിചാരധാരയിലൂടെ മുന്നോട് വച്ചപ്പോള്‍ സവര്‍ക്കറെന്ന രാഷ്ട്രശില്‍പിയുടെ ആശയങ്ങള്‍ പ്രതിധ്വനിക്കുന്നത് നാം കണ്ടൂ. 

നെഹ്‌റുവിന്റെ കാലത്ത് സവര്‍ക്കറെ തരം താഴ്ത്തി കാണിക്കാന്‍ ശ്രമം നടന്നിരുന്നു. ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ രാമജന്മഭൂമി യാത്ര നയിച്ച അദ്വാനിജി പറയുകയുണ്ടായി 'രാമജന്മഭൂമി യാത്ര മതപരമായ പ്രതിഷേധമല്ല, രാഷ്ട്രീയ പ്രക്ഷോഭമാണ് എന്ന്. ഇവിടെയാണ് സവര്‍ക്കര്‍ എന്ന ചിന്തകന്റെ രാഷ്ട്രീയ ഹിന്ദുത്വം അഥവാ ുീഹശശേരമഹ വശിറൗ്േമ എന്ന സങ്കല്‍പം പുനര്‍ജ്ജനിക്കുന്നത്. ആ നാളം ഇന്നും കെടാതെ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സവര്‍ക്കര്‍ വസിച്ചിരുന്ന കാരാഗൃഹത്തില്‍ നടത്തിയ ധ്യാനം. അതേസമയം, 'ഗാന്ധി ഞങ്ങളുടേത്, സവര്‍ക്കര്‍ നിങ്ങളുടേത്' എന്ന് 2016ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഓര്‍ക്കുക. 

ബ്രിട്ടീഷുകാര്‍ തങ്ങളുടെ അനധികൃത ഭാരത വാസത്തിനിടയില്‍ ഏറ്റവുമധികം ഭയന്നത് നേതാജിയെ ആയിരുന്നെങ്കില്‍ അവര്‍ ഏറ്റവുമധികം വെറുത്തത് സാവര്‍ക്കറെ ആയിരുന്നു. ഇതു ഫലത്തില്‍ ഒരു അംഗീകാരം തന്നെയാണ്. ഇതാണ്, ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ സിംഹന്‍, റാണാ പ്രതാപ് തുടങ്ങി ഭാരതമാതാവിന്റെ വീരപുത്രന്മാരുടെ ശ്രേണിയില്‍ സവര്‍ക്കറെ എത്തിക്കുന്നത്.

- അര്‍ജുന്‍ ശിവരാജ്, തൃശൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.