ദൈവദശകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് നിവേദനം നല്‍കി

Thursday 10 January 2019 6:07 am IST

ന്യൂദല്‍ഹി: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ഉപനിഷദ് സമാനമായ ദൈവദശകം പ്രാര്‍ത്ഥനാഗീതം രാജ്യത്തെ വിവിധ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദൈവദശകം കൂട്ടായ്മ കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് നിവേദനം നല്‍കി. 

1914ല്‍ ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം, പ്രാര്‍ത്ഥന എന്ന നിലയിലും കവിത എന്ന നിലയിലും സമാനതകളില്ലാത്തതാണ്. ദൈവദശകം നൂറു ഭാഷകളിലേക്ക് മൊഴിമാറ്റിയ പദ്ധതിയില്‍ പങ്കാളികളായ മുഴുവന്‍ ഭാഷാ വിദഗ്ധരും സൂചിപ്പിക്കുന്നത് ദൈവദശകം നല്‍കുന്ന വിശ്വമാനവിക സന്ദേശത്തെ കുറിച്ചാണ്. ദൈവദശകം ലോക പ്രാര്‍ത്ഥനയായി അംഗീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. 

ആദ്യ ഘട്ടമായി ഇന്ത്യയിലെ മുഴുവന്‍ പാഠ്യ പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് ദൈവദശകം നൂറു ലോക ഭാഷകളിലേക്ക് മൊഴി മാറ്റുന്നതിന് നേതൃത്വം നല്‍കിയ ഗിരീഷ് ഉണ്ണികൃഷ്ണന്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.