കൊല്‍ക്കത്ത: പുതിയ കോച്ച് ഖാലിദ് ജാമിലിന്റെ ശിക്ഷണത്തില്‍ മോഹന്‍ ബഗാന് വിജയവഴിയില്‍. ഐ ലീഗില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ചു. ഖാലിദിന്റെ കീഴില്‍ ബഗാന്റെ ആദ്യ മത്സരമാണിത്.
അദ്ധ്വാനിച്ച് കളിച്ച് അവസരങ്ങള്‍ സൃഷ്ടിച്ച സോണി നോര്‍ദെയാണ് ബഗാന്റെ വിജയശില്‍പ്പി. മുപ്പതാം മിനിറ്റില്‍ ഒമര്‍ ബഗാനെ മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് ഒമര്‍ സ്കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ബഗാന് 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ദീപന്ത ഡിക്ക രണ്ടാം ഗോളും നേടി ബാഗന്റെ വിജയമുറപ്പിച്ചു.
ഈ വിജയത്തോടെ ബഗാന് പന്ത്രണ്ട് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റായി. പോയിന്റ് നിലയില്‍ അവര്‍ ആറാം സ്ഥാനത്താണ്. മിനര്‍വ പഞ്ചാബിന് പന്ത്രണ്ട് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുണ്ട്. അവര്‍ ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: