ആലുവ: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കുള് കാസര്‍കോട് മാര്‍ അത്തനേഷ്യസ് ട്രോഫി അഖിലേന്ത്യ ഇന്റര്‍ സ്കുള് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ടൈബ്രേക്കറില്‍ വിധിയെഴുതിയ പ്രീ ക്വാര്‍ട്ടറില്‍ അവര്‍ ഏഴിനെതിരെ എട്ട് ഗോളുകള്‍ക്ക് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്്കൂള്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ചു.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. ജോതിഷ്, ആകാശ് രവി എന്നിവരാണ് ഉദിനൂരിനായി ഗോളുകള്‍ നേടിയത്. സെന്റ് ജോസഫ്സിനുവേണ്ടി ഷാരന്, ബെക്സണ്‍ എന്നിവര്‍ സ്കോര്‍ ചെയ്തു.
ഇന്നത്തെ മത്സരം: എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, മൂര്‍ക്കനാട്, മലപ്പുറം-ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്, ചാലക്കുടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: