ദുബായ്: ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 899 പോയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ 841 പോയിന്റോടെയാണ് മുന്നില്‍ നില്‍ക്കുന്നത്.
ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ രോഹിത് ശര്‍മ്മ 871 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ന്യൂസീലന്‍ഡ് താരം റോസ് ടെയ്ലറാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണിന് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. പതിനൊന്നാം സ്ഥാനത്താണ് വില്യംസണ്. ഇന്ത്യന്‍ താരങ്ങളില്‍ കോഹ്ലിക്കും രോഹിത്തിനും പുറമെ ഓപ്പണര്‍ ശിഖര്‍ ധവാനും ആദ്യ പത്തില്‍ ഇടം പിടിച്ചു. നിലവില്‍ ധവാന് ഒമ്പതാം സ്ഥാനത്താണ്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനം നിലനിര്‍ത്തി.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അഫ്ഗാന് സ്പിന്നര്‍ റഷീദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് മൂന്നാമതും യുസ്വേന്ദ്ര ചാഹല്‍ ആറാം സ്ഥാനത്തും ഇടം പിടിച്ചു. കൂല്ദീപിന് 723 പോയിന്റും ചാഹലിന് 683 പോയിന്റുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: