കോട്ടയം: ശബരിമല ആചാരലംഘനത്തിനും പോലീസ് അതിക്രമത്തിനുമെതിരെ ശബരിമല കര്‍മ്മസമിതി സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്് കണ്‍വീനര്‍ ഇ.എസ്. ബിജു അറിയിച്ചു.
അയ്യപ്പഭക്തരെ കേസില്‍ കുടുക്കിയും മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അയ്യപ്പഭക്തര്‍ക്ക് നിയമാനുസൃത പ്രതിഷേധങ്ങള്‍ നടത്തുന്നതിന് പോലും ആഭ്യന്തരവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തുന്നു. അയ്യപ്പഭക്തരെ ക്രിമിനലുകള്‍ എന്ന് മുദ്രകുത്തി വീടുവീടാന്തരം കയറിയിറങ്ങി നരനായാട്ടിന് നേതൃത്വം നല്‍കുകയാണ്.
ഭക്തരുടെ സംയമനത്തെ അവസരമായി കരുതി ആചാരലംഘനം തുടരാമെന്ന് മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വ്യാമോഹിക്കുകയാണെന്ന് ഇ.എസ്. ബിജു പറഞ്ഞു.
വൈകിട്ട് 5 മുതല്‍ 8 മണിവരെയാണ് പ്രതിഷേധസംഗമം.
സംഗമത്തില്‍ സന്യാസിവര്യന്മാര്, ആദ്ധ്യാത്മിക ആചാര്യന്മാര്, ഹിന്ദു സംഘടനാനേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: