എരുമേലി: നൈനാര്‍ ജുമാമസ്ദിജ് ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ ചന്ദനക്കുടം ആഘോഷം ഇന്ന്. വൈകിട്ട് നാലിന് അമ്പലപ്പുഴ പേട്ട സംഘം പ്രതിനിധികളുമായി സൗഹൃദ സംഗമം. വൈകുന്നേരം 6.30ന് ചന്ദനക്കുട ഘോഷയാത്രയും സമ്മേളനവും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പള്ളി കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.എച്ച്. ഷാജഹാന് അധ്യക്ഷനാകും.
രാത്രി 7.30ന് ആരംഭിക്കുന്ന ചന്ദനക്കുട ഘോഷ യാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11ന് വെളുപ്പിന് മൂന്ന് മണിയോടെ പള്ളിയിലെത്തി സമാപിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.എച്ച്. ഷാജഹാന്, നൈസാം പി. അഷറഫ് (സെക്രട്ടറി) , നാസര്‍ പനച്ചി (ട്രഷറര്‍), കെ.എച്ച്. നൗഷാദ് (വൈസ് പ്രസിഡന്റ്), ഹക്കിം മാടത്താനി (ജോ. സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായ സലീം കണ്ണങ്കര, അന്‍സാരി പാടിക്കല്‍, റസല്‍ സലിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: