പമ്പ: ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി നാളെ ശബരിമല സന്ദര്‍ശിക്കും. മകരവിളക്കുത്സവത്തിന്റെ ക്രമീകരണങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് കൂടിയാണ് സംഘം നേരിട്ട് സന്ദര്‍ശനം നടത്തുന്നത് .ഇതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
മകരവിളക്കുത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഹൈക്കോടതി നിരീക്ഷക സമിതി നാളെ ശബരിമലയില്‍ എത്തുന്നത് ആദ്യം നിലക്കലില്‍ എത്തുന്ന സംഘം ഇവിടെ പരിശോധനകള്‍ നടത്തും. തുടര്‍ന്ന് പമ്പയിലും സന്നിധാനത്തും സമിതി നേരിട്ടെത്തി ക്രമീകരണങ്ങള്‍ മനസിലാക്കും.
എവിടെയൊക്കെ തീര്‍ത്ഥാടകര്‍ക്ക് മകരവിളക്ക് കാണാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡുമായും വിവിധ വകുപ്പുകളുമായും സമിതി ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: