സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ ദീപികയില്‍ മുഖപ്രസംഗം

Thursday 10 January 2019 9:00 am IST

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ ദീപികയില്‍ മുഖപ്രസംഗം. പേര് പരാമര്‍ശിക്കാതെയാണ് പത്രത്തിലെ ലേഖനം. പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ വീണ്ടും അപഹാസ്യ വിഷയം ആക്കിയെന്ന് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിക്കുന്നു.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചു. ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കാരണമായി. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമെന്നും ലേഖനത്തില്‍ പറയുന്നു. സഭയ്ക്ക് ദുഷ്പേര് ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നും വിമര്‍ശനം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കഴിഞ്ഞ ദേവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.  മാനന്തവാടിയിലെ സിസ്റ്റര്‍ ലൂസി കളപുരയ്ക്കാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും നേട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.