കൊച്ചി : ശബരിമല മകരവിളക്കിനുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍. തിരുവാഭരണ ശബരിമലയിലേക്കും തിരിച്ച് കൊട്ടാരത്തില്‍ എത്തിക്കുന്നതിനും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ ഇക്കാര്യം അറിയിച്ചത്.
മകരവിളക്കിനായി തിരുവാഭരണം കൊണ്ടുപോകുമ്പോള്‍ ചിലര്‍ ഇത് കൈവശപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പന്തളം കൊട്ടാരം തിരുവാഭരണഘോഷയാത്രയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍ കൊട്ടാരം ആവശ്യപ്പെട്ടാല്‍ തിരുവാഭരണത്തിന് കൂടുതല്‍ സംരക്ഷണം നല്കാന് തയ്യാറാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: