തിരുവനന്തപുരം : ഇടത് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും പ്രളയ ദുരിതാശ്വാസം ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം ഉപവാസ സമരം നടത്തുന്നു. വെള്ളിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍ പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരും അനൂപ് ജേക്കബ് എംഎല്‍എയുമാണ് സമരം നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിനുള്ള സമാപനയോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: