മുംബൈ : അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളി കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റില്‍. ഹോങ്കോങ് കേന്ദ്രീകരിച്ച് ഹവാലാ ഇടപാടുകള്‍ നടത്തി വരികയായിരുന്നു ഇയാള്‍. കെവിന് എന്നാണ് അധോലോക സംഘത്തിനിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാര്‍ നായര്‍ കുടുബത്തെ കാണാന്‍ നാട്ടിലെത്തത്തിയപ്പോള് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: