ന്യൂദല്‍ഹി: ഈ മാസം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ടൂറിസം മന്ത്രാലയം നൂറു കോടി രൂപ ചിലവിട്ട് നടത്തിയ നിര്‍മാണങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
സന്ദര്‍ശനകാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്ര നവീകരണം സ്വദേശി ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തുക.
പത്മനാ ഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദി സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: