ആ ഇടനിലക്കാരന്‍ ആ കുടുംബത്തിന് വേണ്ടപ്പെട്ടവര്‍; മോദി

Thursday 10 January 2019 3:23 pm IST
നമ്മുടെ പ്രതിരോധ മേഖലയ്ക്ക് അവരുണ്ടാക്കിയ തകരറിനെപ്പറ്റി പലര്‍ക്കും അറിവില്ല. പതിറ്റാണ്ടുകളോളാം അവര്‍ പ്രതിരോധമേഖലയെ ഇടനിലക്കാരുടെയും ദല്ലാളന്മാരുടെയും മടയാക്കി മാറ്റി. ക്രിസ്റ്റിയന്‍ മിഷേല്‍ ആരുടെ അടുപ്പക്കാരനായിരുന്നുവെന്ന് അറിയുമോ? അടുത്തിടെ പ്രതിരോധ മേഖലയിലെ ഒരു ഇടനിലക്കാരനെ പിടിച്ച് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു.

ന്യൂദല്‍ഹി: രാജ്യത്തിന്റെ സുരക്ഷാ സേനയ്ക്ക് വലിയവലിയ തകരാര്‍ വരുത്തിയിട്ടുള്ളവരാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ പ്രവര്‍ത്തകരുമായി വീഡിയോകോണ്‍ഫറന്‍സിങ്ങ് വഴി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. 

നമ്മുടെ പ്രതിരോധ മേഖലയ്ക്ക് അവരുണ്ടാക്കിയ തകരറിനെപ്പറ്റി പലര്‍ക്കും അറിവില്ല. പതിറ്റാണ്ടുകളോളാം അവര്‍ പ്രതിരോധമേഖലയെ ഇടനിലക്കാരുടെയും ദല്ലാളന്മാരുടെയും മടയാക്കി മാറ്റി. ക്രിസ്റ്റിയന്‍ മിഷേല്‍ ആരുടെ  അടുപ്പക്കാരനായിരുന്നുവെന്ന് അറിയുമോ? അടുത്തിടെ പ്രതിരോധ മേഖലയിലെ ഒരു ഇടനിലക്കാരനെ പിടിച്ച് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു. 

ഇയാള്‍ കോണ്‍ഗ്രസിലെ ഒന്നാമത്തെ കുടുംബത്തിന്റെ അടുത്തയാളാണ്. മോദി പറഞ്ഞു.  ഇടപാട്( അഗസ്ത) നടന്നുകിട്ടാന്‍ മിഷേല്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന്  ജനങ്ങള്‍ അറിയേണ്ടതുണ്ട്. റഫാല്‍ വിമാനം വാങ്ങുന്നത് പത്തു വര്‍ഷം വൈകിപ്പിച്ചത് എങ്ങനെയെന്നും അവര്‍ അറിയണം. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.