ഹിന്ദി നിര്‍ബന്ധമാക്കില്ല:പ്രകാശ് ജാവ്‌ദേക്കര്‍

Thursday 10 January 2019 4:02 pm IST

ന്യുദല്‍ഹി: ഹിന്ദി നിര്‍ബന്ധമാക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ട്വിറ്ററീലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ടില്‍ ഒരു ഭാഷയും നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്നതും അനര്‍ത്ഥവുമായ റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്നതിനാലാണ് ഇത്തരമൊരു വിശദീകരണം ആവശ്യമായി വന്നത്. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.