ബാല്യവും യൗവനവും ഹിമാലയസാനുക്കളിലെ സ്‌നാനവും;ഓര്‍മ്മച്ചെപ്പു തുറന്ന് മോദി

Thursday 10 January 2019 4:11 pm IST
ലോകത്തെപ്പറ്റിയും എന്നെപ്പറ്റിയും ഉള്ള സംശയങ്ങള്‍ക്ക് ഉത്തരം തേടിയുള്ള യാത്ര.. അവ്യക്തമായ, ഒരു മാര്‍ഗനിര്‍ദ്ദേശവും ഇല്ലാത്ത, ഒരു തീരുമാനവും ഇല്ലാത്ത യാത്ര.. എന്തുചെയ്യണമെന്ന് അറിയില്ല, എവിടെപ്പോകണമെന്ന് അറിയില്ല. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ പൂര്‍വ്വകാലം അനുസ്മരിച്ചു.

ന്യൂദല്‍ഹി:  ആകാംഷകള്‍ നിറഞ്ഞതും എന്നാല്‍ ഒന്നിലും ഒരു വ്യക്തതയും ഇല്ലാത്തതും ആയിരുന്നു അക്കാലം.  അന്ന് പതിനേഴാം വയസിലാണ് തന്റെ യാത്ര തുടങ്ങിയത്. ലോകത്തെപ്പറ്റിയും എന്നെപ്പറ്റിയും ഉള്ള സംശയങ്ങള്‍ക്ക് ഉത്തരം തേടിയുള്ള  യാത്ര.. അവ്യക്തമായ, ഒരു മാര്‍ഗനിര്‍ദ്ദേശവും ഇല്ലാത്ത, ഒരു തീരുമാനവും ഇല്ലാത്ത യാത്ര... എന്തുചെയ്യണമെന്ന് അറിയില്ല, എവിടെപ്പോകണമെന്ന് അറിയില്ല. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ പൂര്‍വ്വകാലം അനുസ്മരിച്ചു. 

ഹിമാലയത്തിലേക്കായിരുന്നു യാത്ര. വീടുവിട്ടപ്പോള്‍ അമ്മ മധുരം നല്‍കി, കുറിതൊട്ട് അനുഗ്രഹിച്ചു. അവിടെ സന്യാസിമാര്‍ക്കൊപ്പമുള്ള താമസം. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കൊടും തണുപ്പുള്ള വെള്ളത്തില്‍ കുളി. വെള്ളച്ചാട്ടത്തിന്റെ നേരിയ ശബ്ദം.

പ്രപഞ്ചത്തിലെ ശാന്തത കെണ്ടത്താനായി എന്റെ ശ്രമം. ജപം, ധ്യാനം. പ്രപഞ്ചത്തോട് പൊരുത്തപ്പെടാന്‍ എന്നെ സന്യാസിമാരാണ് പഠിപ്പിച്ചത്. പ്രപഞ്ചത്തിന്റെ വിശാലയ്ക്കു മുന്നില്‍ നാം ഒന്നുമല്ലെന്ന് ബോധ്യമായി, രണ്ടു വര്‍ഷത്തിനു ശേഷമാണ്  വീട്ടിലേക്ക് മടങ്ങിയത്. വ്യക്തതയും മാര്‍ഗദര്‍ശനത്തിന് ഒരു ശക്തയുണ്ടൈന്നുമുള്ള ബോധ്യത്തോടെയായിരുന്നു മടക്കം.

എട്ടംഗങ്ങളുള്ള ചെറിയ വീട്ടിലേക്കാണ് മടക്കം. പക്ഷെ അതില്‍ തൃപ്തനായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ അച്ഛന്റെ കട വൃത്തിയാക്കി നല്‍കിയ ശേഷമാണ് സ്‌കൂളിലേക്ക് പോയത്. വൈകിട്ടു വന്നിട്ടും കടയില്‍ തിരിച്ചെത്തി അച്ഛനെ സഹായിക്കും. അവിടെ വച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ കാണുന്നതും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുന്നതും. അവര്‍ക്ക് ചായ നല്‍കി, കഥകള്‍ കേട്ടു. അങ്ങനെയാണ് ഹിന്ദി പഠിച്ചത്. എട്ടാം വയസില്‍ ആര്‍എസ്എസ് ശാഖയില്‍  പോയ കാര്യവും അദ്ദേഹം   അഭിമുഖത്തില്‍ പറഞ്ഞു. അഞ്ചു ഭാഗങ്ങളുള്ളതാണ് അഭിമുഖം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.