ലോകരാഷ്ട്രങ്ങളുടെയും ലോകജനതയുടെയും മുന്നില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ അധഃപതനം ഏകദേശം പൂര്‍ണമായി. എന്നാല്‍ ഭാരതത്തില്‍ കേരളം ഒഴികെ മറ്റെല്ലായിടങ്ങളിലും ഇതിന്റെ അധഃപതനം ഏകദേശം പൂര്‍ണ്ണമായി, അവസാനം അടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കേരളവും. ഇടതുപക്ഷത്തിന്റെ വികലവും വിദ്വേഷം വമിപ്പിക്കുന്ന ചിന്താസരണികള്‍ മൂലം ഉണ്ടായ സ്ഥിതിയാണ്.
ഇക്കൂട്ടര്‍ പണ്ട് കാലത്ത് തുടങ്ങിവച്ച നികൃഷ്ടമായ ചില കര്‍മ്മങ്ങളുടെ ഫലമാണ് ഇത്തരം അധഃപതനത്തിനു കാരണം. കാര്‍ഷിക മേഖലയിലെ കൃഷിക്കാരെയും കാര്ഷി ജീവനക്കാരെയും തമ്മിലടിപ്പിച്ച് കാര്‍ഷികമേഖല അധഃപതിപ്പിച്ചു. അതുപോലെ ചെറുകിട ഇടത്തരം വ്യവസായ തല്പരരെയും ജീവനക്കാരെയും തമ്മിലടിപ്പിച്ച് വ്യാവസായികാന്തരീക്ഷം കുട്ടിച്ചോറാക്കി. ഇക്കൂട്ടരുടെ അജ്ഞത മൂലം വികലമായ വിദ്യാഭ്യാസപദ്ധതികളിലൂടെ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം അധഃപതനത്തിലായി.
കേരളീയര്‍ ഇവിടെ, മടിയന്മാരും, അലസത, ജോലി ചെയ്യാതെ ധനസമ്പാദനത്തിന് വഴിതേടുന്ന നിലയിലേക്ക് വന്നതിന്റെ പ്രധാന കാരണം ഇടതുപക്ഷസര്‍ക്കാരിന്റെ കോമാളിത്തരങ്ങളാണ്. അവനവനാരെന്നറിയാതെ വളര്‍ന്നുവരുന്ന യുവജനങ്ങള്‍ തന്നെ ഇക്കൂട്ടരുടെ അധഃപതനം പൂര്‍ത്തിയാക്കും. വ്യക്തികളെ, കുടുംബങ്ങളെ സമൂഹത്തിനെ രാഷ്ട്രത്തിനെ നശിപ്പിക്കുന്ന വിഷവസ്തുക്കളായ പുകയില, മദ്യം, മയക്കുമരുന്ന്, ലോട്ടറി മുതലായ നികൃഷ്ടമായ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന വൈകൃതമായ മനസ്സോടുകൂടിയ നികൃഷ്ടജീവികളടങ്ങുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന് എത്രയും പെട്ടെന്നു തന്നെ കേരളത്തിലും ഭാരതത്തിലും അവസാനം ഉണ്ടാകണം.
ജീര്‍ണ്ണത ബാധിച്ചു തുടങ്ങിയ മാധ്യമങ്ങള്‍, കലാസാംസ്കാരികനായകര്, ബുദ്ധിജീവികള്‍ സ്വാര്‍ത്ഥതയും, നിക്ഷിപ്ത താല്പര്യങ്ങളും മാറ്റിവച്ച് ജനസേവനം, രാഷ്ട്രസേവനം, സത്യവും, ധര്‍മ്മവും, നീതിബോധവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ഭാരതീയര്‍ ഉണരുക, ജാഗ്രത പാലിക്കുക, പ്രവര്‍ത്തിക്കുക.
-വിജയകുമാര്‍, തിരുവനന്തപുരം.
പോസ്റ്റ് ഓഫീസിലെ പണം
കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ അവകാശികളില്ലാതെ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് രാജ്യസഭയെ അറിയിച്ച സ്ഥിതിക്ക് – ഉറവിടം കണ്ടെത്തി ഒരു സത്യാന്വേഷണ പരിശോധന നടത്തിക്കൂടെ? കണക്കില്‍ പ്പെടാത്ത കള്ളപ്പണമാണോ, സാധാരണ പൗരന് അര്‍ഹതയുള്ള തുകയാണോ, പിന്‍വലിക്കാതെ കെട്ടിക്കിടക്കാന്‍ മാത്രം പന്തികേടുള്ള തുകയാണോ എന്ന് അറിയാമല്ലോ.
-വി. വിനോദ്കുമാര്‍, നറുകര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: