മമതയ്ക്ക് വന്‍ തിരിച്ചടി;കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്

Friday 11 January 2019 1:07 am IST
ഈ മാസം 19ന് തൃണമൂല്‍ കൊല്‍ക്കത്തയില്‍ റാലിക്ക് ഒരുങ്ങുകയാണ്. ബിജെപി വിരുദ്ധര്‍ക്ക് ഒരു പൊതുവേദിയുണ്ടാക്കുകയാണ് ലക്ഷ്യം. അതിനു തൊട്ടുമുന്‍പാണ് നേതാക്കള്‍ കൂട്ടത്തോടെ കൂടുവിടാന്‍ ഒരുങ്ങുന്നത്.

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗമിത്ര ഖാന്‍  ചേര്‍ന്നതിനു പിന്നാലെ  എംപിമാര്‍ അടക്കം കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണുപ്പൂര്‍ എംപി സൗമിത്രയ്ക്കു പിന്നാലെ ഭോലാപ്പൂര്‍ എംപി അനുപം ഹസ്‌റയും ഉടന്‍ ബിജെപിയില്‍ ചേരും. ഇവര്‍ക്കു പുറമേ ആറ് തൃണമൂല്‍ എംപിമാര്‍ ബിജെപിയില്‍ ചേേക്കറാന്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. അര്‍പ്പിത ഘോഷ്, ശതാബ്ദി റോയി എന്നിവരാണ് പറഞ്ഞുകേള്‍ക്കുന്നവരില്‍ പ്രമുഖര്‍. മമതയുടെ അടുത്തയാളായിരുന്ന മുകുള്‍ റോയ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുകുളാണ് മറ്റുള്ളവരെ പറിച്ചുനടാന്‍ ചരടുവലിക്കുന്നത്.  മുകുള്‍ ഒരിക്കല്‍ തൃണമൂലില്‍ രണ്ടാമനായിരുന്നു.

ഈ മാസം 19ന് തൃണമൂല്‍ കൊല്‍ക്കത്തയില്‍ റാലിക്ക് ഒരുങ്ങുകയാണ്. ബിജെപി വിരുദ്ധര്‍ക്ക് ഒരു പൊതുവേദിയുണ്ടാക്കുകയാണ് ലക്ഷ്യം. അതിനു തൊട്ടുമുന്‍പാണ് നേതാക്കള്‍ കൂട്ടത്തോടെ കൂടുവിടാന്‍ ഒരുങ്ങുന്നത്. 

തൃണമൂല്‍ പാര്‍ട്ടിയല്ല മമതയുടെ സ്വകാര്യ കമ്പനിയായിയെന്നാണ് സൗമിത്ര ഖാന്‍ പറയുന്നത്.  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബങ്കൂറയില്‍ ബിജെപി 234 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.