നാദാപുരത്തിനടുത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Friday 11 January 2019 1:21 am IST

നാദാപുരം(കോഴിക്കോട്): നാദാപുരത്തിനടുത്ത് സ്റ്റീല്‍ ബോംബ് ശേഖരം കണ്ടെത്തി. കുമ്മംകോട് മണ്ണില്‍ പള്ളിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഉഗ്രസ്‌ഫോടനശേഷിയുള്ള ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. വടകര റൂറല്‍ എസ്പി പി. ജയദേവ്, ഡിവൈഎസ്പി ഇ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.