സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കില്ല: കരസേനാ മേധാവി

Friday 11 January 2019 1:18 am IST

ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി സൈന്യത്തില്‍ നടപ്പാക്കാന്‍ ഇടയില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്വവര്‍ഗരതിക്ക് സൈന്യത്തില്‍ വിലക്കുണ്ട്. സൈന്യം നിയമത്തിനു മുകളില്‍ അല്ലെങ്കിലും ഇത് അനുവദിക്കാനാവില്ല. സൈന്യത്തിന്റെ അച്ചടക്കം പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. 

അവിഹിതബന്ധം സംബന്ധിച്ച കോടതിവിധിയും സൈന്യത്തില്‍ കടക്കാന്‍ അനുവദിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ല. അവിടങ്ങളിലെ കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സൈന്യത്തിന് കഴിയുന്നുണ്ട്. അതേസമയം ജമ്മു കശ്മീരിലെ അവസ്ഥ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഉപേക്ഷിച്ചാലേ ചര്‍ച്ചകളുള്ളൂ. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.