ന്യൂദല്‍ഹി: പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കുരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രസ്താവന സ്ത്രീവിരുദ്ധവും തരംതാണതും ലൈംഗികച്ചുവയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷന് വിശദീകരണമാവശ്യപ്പെട്ട് രാഹുലിന് നോട്ടീസയച്ചു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. ”എന്താണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ ദുര്ബലരാണെന്നോ?. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രതിരോധമന്ത്രിയെ ദുര്‍ബലയെന്ന് വിളിക്കുന്നത് തന്നെ വിരോധാഭാസമാണ്”. കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ ട്വിറ്ററില്‍ വിമര്‍ശിച്ചു.
പരാമര്‍ശം നിന്ദ്യമാണെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്തെത്തി. റഫാല്‍ വിഷയത്തില്‍ 56 ഇഞ്ച് നെഞ്ചളവുള്ള കാവല്ക്കാരന് തന്നെ പ്രതിരോധിക്കുന്നതിനായി ഒരു സ്ത്രീയെ ഏല്‍പ്പിച്ച് ഓടിപ്പോയെന്ന് ജയ്പൂരിലെ റാലിയില്‍ രാഹുല്‍ പ്രസംഗിച്ചിരുന്നു. രണ്ടര മണിക്കൂര്‍ സംസാരിച്ചിട്ടും ആ സ്ത്രീക്ക് പ്രധാനമന്ത്രിയെ ന്യായീകരിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം തുറന്നുകാട്ടിയതിന് പ്രതിരോധമന്ത്രിയെ അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി മോദി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: