സച്ചിനേക്കാളും മികച്ചത് പൂജാരയെന്ന് ലാംഗര്‍

Thursday 10 January 2019 11:32 pm IST

സിഡ്‌നി: ഇതിഹാസ താരങ്ങളായ സച്ചിനെക്കാളും ദ്രാവിഡിനെക്കാളും മികച്ചത് പൂജാരയെന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയും ശ്രദ്ധയോടെ കളിക്കുന്ന താരത്തെ താന്‍ കണ്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇതിഹാസ താരങ്ങളായ സച്ചിനും ദ്രാവിഡിനും മുന്നിലാണ് പൂജാരയുടെ സ്ഥാനമെന്നും ഓസീസ് പരിശീലകന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ വിജയഗാഥയുടെ പ്രധാന പങ്കാളിയായിരുന്നു പൂജാര. പരമ്പരയില്‍ 7 ഇന്നിങ്ങ്‌സില്‍ നിന്ന് മൂന്ന് സെഞ്ചുറിയടക്കം 521 റണ്‍സോടെ ടോപ് സ്‌കോററായി മാറിയ പൂജാര പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൂജാരയുടെ ബാറ്റിങ്ങാണ് തന്റെ  ബൗളര്‍മാര്‍ക്ക് കൂടുതല്‍ തലവേദനയുണ്ടാക്കിയതെന്നും പൂജാരയുടെ ഏകാഗ്രത അമ്പരപ്പിച്ചെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും മികച്ച തയ്യാറെടുപ്പാണ് നടത്തുന്നതെന്നും ഓസീസ് പരിശീലകന്‍ പറഞ്ഞു. ഈ മാസം പന്ത്രണ്ടിനാണ് ഏകദിന പരമ്പരയാരംഭിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.