ദേശീയ വോളി വനിതാ കിരീടം കേരളത്തിന്

Thursday 10 January 2019 11:33 pm IST

ചെന്നൈ: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ കിരീടം കേരളത്തിന്. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കേരള വനിതകള്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേയെ തകര്‍ത്തു.

സ്‌കോര്‍: 25-20, 17-25, 25-17, 19-25, 8-15.

10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കേരളത്തിന്റെ കിരീടധാരണം.2007-ല്‍ ജയ്പൂരില്‍ കിരീടം നേടിയശേഷം ആദ്യമായാണ് കേരളം ജേതാക്കളാകുന്നത്. അതിനുശേഷം 2008ലൊഴികെ എല്ലാതവണയും കേരളം വനിതാ വിഭാഗത്തില്‍ ഫൈനല്‍ കളിച്ചെങ്കിലും മലയാൡക്കരുത്തിലിറങ്ങിയ റെയില്‍വേക്ക് മുന്നില്‍ അടിതെറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.