ഖേലോ ഇന്ത്യാ ഗെയിംസ് സാന്ദ്ര ബാബുവിന് സ്വര്‍ണം

Thursday 10 January 2019 11:36 pm IST

പൂനെ: ഖേലോ ഇന്ത്യാ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം കേരളത്തിന് ഒരു സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവും.

അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സാന്ദ്രബാബുവിനാണ് സ്വര്‍ണം. ഇതേ വിഭാഗം ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ നിര്‍മല്‍ സാബു വെള്ളിയും അഖില്‍. ടി.വി വെങ്കലവും നേടി. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.92 മീറ്റര്‍ ചാടി ബി. ഭരത്‌രാജും വെള്ളി നേടി. ഇതേ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അലീന വര്‍ഗ്ഗീസാണ് വെങ്കലം നേടിയ മറ്റൊരു താരം.

ട്രിപ്പിള്‍ജമ്പില്‍ 13.13 മീറ്റര്‍ ചാടിയാണ് സാന്ദ്ര ബാബു ട്രിപ്പിള്‍ജമ്പില്‍ പൊന്നണിഞ്ഞത്. അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണമാണിത്. മറ്റൊരു മലയാളി താരമായ ഐശ്വര്യ. പി.ആര്‍ അഞ്ചാം സ്ഥാനത്തായി. ലോങ്ജമ്പില്‍ 7.59 മീറ്റര്‍ ചാടിയാണ് നിര്‍മല്‍ ബാബുവിന്റെ വെള്ളിനേട്ടം. വെങ്കലം നേടിയ അഖില്‍ ചാടിയത് 7.58 മീറ്ററും. 7.72 മീറ്റര്‍ ചാടിയ ഉത്തര്‍പ്രദേശിന്റെ ഋഷഭ് ഋഷീശ്വറിനാണ് സ്വര്‍ണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.