ലോക റാങ്കിങ്ങില്‍ മേരികോം ഒന്നാമത്

Thursday 10 January 2019 11:37 pm IST

ന്യൂദല്‍ഹി: ഇടിക്കൂട്ടിലെ ഇന്ത്യന്‍ സൂപ്പര്‍താരം മേരി കോം ലോക ബോക്‌സിങ് റാങ്കില്‍ ഒന്നാമത്. 48കിലോ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം താരം ആറാം ലോക കിരീടം സ്വന്തമാക്കിയിരുന്നു. ആറ് ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി കോം.

48കിലോ വിഭാഗത്തില്‍ 1700 പോയിന്റോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലേഡി ഒന്നാമതെത്തിയത്. എന്നാല്‍ മുപ്പത്താറുകാരിയായ മേരി കോമിന് 2020 ഒൡമ്പിക്‌സില്‍ മത്സരിക്കണമെങ്കില്‍ 48 കിലോയില്‍നിന്ന് 51 കിലോയിലേക്ക് ചുവടുമാറേണ്ടതുണ്ട്. ഒളിമ്പിക്‌സില്‍ 48 കിലോ വിഭാഗം ഇല്ലാത്തതാണ് കാരണം.

മൂന്ന് മക്കളുടെ അമ്മകൂടിയായ മേരി കോം ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബോക്‌സര്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍ താരം സിമ്രാന്‍ജിത്ത് കൗര്‍ 64 കിലോ വിഭാഗത്തില്‍ നാലാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. മുന്‍ ലോക ചാമ്പ്യന്‍കൂടിയാണ് സിമ്രാന്‍ജിത്ത് കൗര്‍. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.