അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; സൈനികര്‍ക്കു പരിക്ക്

Friday 11 January 2019 9:09 am IST

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആര്‍മി മേജര്‍ക്കും ബിഎസ്എഫ് ജവാനും പരിക്കേറ്റു. 

ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറിലാണ് സംഭവം. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരു സൈനികരെയും മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

വ്യാഴാഴ്ച പുലര്‍ച്ചെ പൂഞ്ച് സെക്ടറിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.