ഭീകര സംഘടനകളില്‍ കൂടുതല്‍ മലയാളി യുവാക്കള്‍: എന്‍ഐഎ

Friday 11 January 2019 10:05 am IST
സിറിയയിലേയ്ക്കാണ് കൂടുതല്‍ പേരും കടന്നിരിക്കുന്നത്. 2013 മുതലാണ് യുവനിരയില്‍ ഇത്തരത്തിലുള്ള പ്രവണത ഉടലെടുക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടകയില്‍ നിന്നും നിരവധി യുവാക്കള്‍ സിറിയയിലേയ്ക്ക് എത്തുന്നുണ്ട്.

കൊച്ചി: രാജ്യാന്തര ഭീകര സംഘടനകളിലേയ്ക്ക് കൂടുതല്‍ മലയാളി യുവാക്കള്‍ ചേക്കേറുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഐഎസില്‍ ചേരാന്‍ മലയാളി യുവാക്കള്‍ രാജ്യം വിട്ട കേസിന്റെ അന്വേഷണത്തിനിടയ്ക്കാണ് മറ്റ് ഭീകരസംഘടനകളിലേയ്ക്കും മലയാളി യുവാക്കള്‍ ആകൃഷ്ടരാകുന്നതായി കണ്ടെത്തിയത്. പലപ്പോഴായി നാടുവിട്ട 7 യുവാക്കളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സിറിയയിലേയ്ക്കാണ് കൂടുതല്‍ പേരും കടന്നിരിക്കുന്നത്. 2013 മുതലാണ് യുവനിരയില്‍ ഇത്തരത്തിലുള്ള പ്രവണത ഉടലെടുക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടകയില്‍ നിന്നും നിരവധി യുവാക്കള്‍ സിറിയയിലേയ്ക്ക് എത്തുന്നുണ്ട്.

കേരളത്തില്‍ വേരുറപ്പിക്കാന്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ ലാക്കാക്കി തീവ്രവാദ സംഘടനകള്‍ ആസൂത്രിത നീക്കമാണ് നടത്തുന്നത്. സമൂഹമാധ്യമങ്ങളാണ് സംഘടനകള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമം. പല തിരോധാനങ്ങളുടെ പിന്നിലും ഐഎസിന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലില്‍ അന്വേഷണം ത്വരിതപ്പെടുത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.