ഷീലാ ശ്രീകുമാര്‍ കെഎച്ച്എന്‍എ ട്രൈസ്റ്റേറ്റ് ആര്‍വിപി

Friday 11 January 2019 10:28 am IST

ന്യുജഴ്സി:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രൈ സ്റ്റേറ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി ഷീല ശ്രീകുമാറിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സംഘടനകളുടെ ഉത്തരവാദിത്വം  ഏറ്റെടുത്ത് പതിറ്റാണ്ടുകളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകയാണ് ഷീല. ചേര്‍ത്തല സ്വദേശിയായ ഷീല വിദ്യാഭ്യാസ കാലത്തുതന്നെ പൊതുരംഗത്തേക്ക് കടന്നുവന്നു. ബാലജനസഖ്യം ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ്, കേരള സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, എറണാകുളം ലോകോളേജ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

അമേരിക്കയിലെത്തിയ ശേഷവും പൊതുരംഗത്ത് ഷീല സജീവമാണ്. ന്യൂയോര്‍ക്ക് കരുണ ചാരിറ്റി പ്രസിഡന്റ്, ന്യൂജഴ്സി കേരള അസോസിയേഷന്‍ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് അധ്യക്ഷ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപദേശക, ഫൊമ റിജിയന്‍ ചെയര്‍പേഴ്‌സന്‍, ന്യുയോര്‍ക്ക് സിറ്റി ഹൗസിങ് അതോറിറ്റിയിലെ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാനും കരുണ ചാരിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

2019 കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ആഗസറ്റ് 30 മുതല്‍ സെപ്തംബര്‍ രണ്ടു വരെ ന്യൂജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ്  നടക്കുക. 

കെ എച്ച് എന്‍ എ മധ്യമേഖലാ സമാഗമത്തിന് ചിക്കാഗോയില്‍ പ്രൗഡോജ്ജലമായ തുടക്കം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.