ദല്‍ഹി ഫര്‍ണീച്ചര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം

Friday 11 January 2019 11:24 am IST

ന്യൂദല്‍ഹി : പടിഞ്ഞാറന്‍ ദല്‍ഹി കീര്‍ത്തി നഗറിലെ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ആളപായമില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലതെത്തി തീ നിയന്ത്രണ വിധേയമാക്കി. 

ഫര്‍ണീച്ചര്‍ സൂക്ഷിച്ചിരുന്ന നാല് നില കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് സമീപത്തുണ്ടായിരുന്ന നൂറോളം കുടിലുകളിലേക്കും പകര്‍ന്ന് കത്തി നശിച്ചു. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലതെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.