ഗ്രീക്ക് യൂണിവേഴ്‌സിറ്റികളില്‍ വിഷാംശമുള്ള കത്തുകള്‍, അയച്ചത് ഇന്ത്യയില്‍ നിന്നും

Friday 11 January 2019 12:09 pm IST

ഏതന്‍സ് : ഗ്രീക്കിലെ പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്ന് വിഷാംശം അടങ്ങിയ കത്തുകള്‍ അയച്ചു. ഇത് തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. കത്ത് സ്പര്‍ശിച്ചവര്‍ക്ക് ശ്വാസ തടസ്സവും അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ കത്ത് ഇന്ത്യയില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായത്. 

കത്ത് ഒട്ടിക്കാനുപയോഗിച്ച പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്ക് ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഏഴു ജീവനക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പോലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് കത്ത് ലഭിക്കുന്നത്. ഇതില്‍ ചിലത് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പോലീസ് പിടിച്ചെടുത്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.