തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വര്‍ഗ്ഗീയ ദ്രുവീകരണം നടത്തുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
വിശ്വാസങ്ങളെ ചവിട്ടി മെതിച്ച് അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. വിശ്വാസികളെ വെല്ലു വിളിക്കാന്‍ വര്‍ഗ്ഗീയ മതില് ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികള്‍ പാതി വഴിയിലാണ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: