എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവം; ഇടത് നേതാക്കളെ രക്ഷിക്കാന്‍ ശ്രമം

Friday 11 January 2019 12:29 pm IST
പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പോലീസ്. കേസ് നഷ്ടപരിഹാരം നല്‍കി, ഒത്തു തീര്‍പ്പാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

തിരുവനന്തപുരം: പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പോലീസ്. കേസ് നഷ്ടപരിഹാരം നല്‍കി, ഒത്തു തീര്‍പ്പാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങില്ലെന്നാണ് ബാങ്ക് നിലപാട്. ഒത്തുതീര്‍പ്പില്‍ തീരുമാനമാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അതേസമയം ബാങ്ക് ആക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ വനിത ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ അസഭ്യം വിളിച്ചുവെന്നും, അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി വനിത ജീവനക്കാര്‍ റീജിയണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന നേതാവുമടക്കം 15 പേരാണ് കേസിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടികൂടിയിട്ടില്ല. പ്രധാന ഇടത് നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേ ഉള്ളുവെന്നും, ഇവര്‍ ഒളിവിലാണെന്നുമെല്ലാമാണ് അറസ്റ്റ് വൈകുന്നതിന് കാരണമായി പോലീസ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.