കോട്ടയം : ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്ന് നാലു യുവതികള്‍ എരുമേലിയിലേക്ക് പുറപ്പെട്ടു. ആന്ധ്രാ സ്വദേശിനികളായ ഇവര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് എരുമേലിയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ മൂന്നുപേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്. എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് പോകാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരി രണ്ടിന് ഇരുമുടിക്കെട്ടില്ലാതെ ആക്ടിവിസ്റ്റുകളായ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ ശബരിമലയില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സംഘര്‍ഷാന്തരീക്ഷവും ഉടലെടുത്തു. അതിനുശേഷം പലരും ശബരിമല ദര്‍ശനം നടത്തിയതായി അവകാശവാദം ഉന്നയിച്ച് രംഗതെത്തിയെങ്കിലും സ്ഥിരീകരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: