കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയവരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പ്രതികളും

Friday 11 January 2019 12:52 pm IST

തിരുവനന്തപുരം :  ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ സംസ്ഥാന ജയില്‍ വകുപ്പ് വിട്ടയച്ച തടവുകാരില്‍ യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പ്രതികളും. 2011ലെ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 209 കുറ്റവാളികളേയാണ് ജയില്‍ മോചിതരാക്കിയത്. ഇതില്‍ അഞ്ചുപേര്‍ ജയകൃഷ്ണന്‍ വധക്കേസ് പ്രതികളാണ്. 

പത്തു വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചവര്‍ക്ക് ഇളവു നല്‍കി വിട്ടയയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് 2011ലെ നിയമം. പുറത്തിറങ്ങിയ പ്രതികളില്‍ പലരും 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കുറ്റവാളികളെ മോചിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പുനപരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

യുവമോര്‍ച്ചാ നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ 1999 ഡിസംബര്‍ ഒന്നിന് ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചാണ് വെട്ടേറ്റ് മരിക്കുന്നത്. 55 ഓളം മുറിവുകളാണ് ജയകൃഷ്ണന്റെ ദേഹത്തുണ്ടായിരുന്നത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചാണ് ജയകൃഷ്ണനെ അക്രമികള്‍ വെട്ടിക്കൊല്ലുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.