മിഠായിത്തെരുവില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമം : എം.ടി. രമേശ്

Friday 11 January 2019 1:15 pm IST
ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവിലെ കടകള്‍ തുറന്നത് ഈ ലക്ഷ്യത്തോടെയാണെന്ന് എം.ടി. രമേശ്

കൊച്ചി: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവിലെ കടകള്‍ തുറന്നത് ഈ ലക്ഷ്യത്തോടെയാണെന്ന് എം.ടി. രമേശ് പറഞ്ഞു. 

കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. നെടുമങ്ങാട് പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പൂര്‍ണ്ണമായും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം മുന്‍കാല ഹര്‍ത്താലുകളെ അപേക്ഷിച്ച് ശബരിമല കര്‍മ്മ സമിതിയുടേത് പൊതുവേ സമാധാന പരമായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഭക്തരുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.