ഗഗന്‍യാന്‍ 2021ല്‍ വനിതയുമുണ്ടാകും

Friday 11 January 2019 1:58 pm IST

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയുടെ (ഗഗന്‍യാന്‍) സമയക്രമം ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. 2021 ഡിസംബറില്‍ നടക്കുന്ന ഗഗന്‍യാനില്‍ വനിതാ ആസ്‌ട്രോണോട്ടുകളെയും അയയ്ക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ. ശിവന്‍ അറിയിച്ചു.

മനുഷ്യരെ അയയ്ക്കുന്നതിന് മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും ബഹിരാകാശ ദൗത്യങ്ങള്‍ നടത്തും. ഈ പരീക്ഷണങ്ങള്‍ക്കു ശേഷം 2021  ഡിസംബറില്‍ മനുഷ്യരെ ബഹിരാകാശ പേടകത്തില്‍ അയയ്ക്കും. 

2022ല്‍ സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മുടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരികളും ചെറുപ്പക്കാരും ശൂന്യാകാശത്തും ത്രിവര്‍ണ പതാകയയുര്‍ത്തുമെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

ഗഗന്‍യാനില്‍ പങ്കെടുക്കുന്ന ആസ്‌ട്രോണോട്ടുകള്‍ക്കുള്ള പ്രഥമ പരിശീലനം ഇന്ത്യയില്‍ തന്നെ നല്‍കും. പിന്നീട് ആഴത്തിലുള്ള പരിശീലനം റഷ്യയിലാണ് നല്‍കുക. വരും വര്‍ഷങ്ങളില്‍ ഐഎസ്ആര്‍ഒയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഗഗന്‍യാനാണ്. ഈ വര്‍ഷം ഏപ്രില്‍ മധ്യത്തോടെ രണ്ടാം ചാന്ദ്ര ദൗത്യം (ചന്ദ്രയാന്‍) വിക്ഷേപിക്കും, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.