എസ്പി-ബിഎസ്പി വാര്‍ത്ത സമ്മേളനം ശനിയാഴ്ച; സഖ്യപ്രഖ്യാപനമെന്ന് സൂചന

Friday 11 January 2019 2:56 pm IST

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്പി-ബിഎസ്പി സഖ്യ സാധ്യതകളെ കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ വാര്‍ത്ത സമ്മേളനം വിളിച്ച് അഖിലേഷ് യാദവും മായാവതിയും. 

ശനിയാഴ്ച ഉച്ചയ്ക്ക് ലഖ്നൗവിലാണ് ഇരുനേതാക്കളും സംയുക്ത വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന.

കഴിഞ്ഞയാഴ്ച ഇരുനേതാക്കളും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി തിരഞ്ഞെടുപ്പിനെ നേരിടാമെന്ന തീരുമാനത്തിലാണ് നേതാക്കളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളേയും സഖ്യത്തില്‍ പങ്കാളികളാക്കുമെന്നും സൂചനയുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.