അലോക് വര്‍മയുടെ സ്ഥലം‌മാറ്റ ഉത്തരവുകള്‍ റദ്ദാക്കി

Friday 11 January 2019 2:58 pm IST

ന്യൂദല്‍ഹി: അലോക് വര്‍മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥലം‌മാറ്റ ഉത്തരവുകള്‍ റദ്ദാക്കി. ഇടക്കാല ഡയറക്ടര്‍ എം.നാഗേശ്വര റാവുവാണ് ഉത്തരവുകള്‍ റദ്ദാക്കിയത്. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്‌നാഗര്‍, എം.കെ സിന്‍‌ഹ, ഡി‌ഐജി തരുണ്‍ ഗൌബ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്‍, അഡീ‍ഷണല്‍ ഡയറക്ടര്‍ എ.കെ ശര്‍മ്മ എന്നിവരെയാണ് അലോക് വര്‍മ്മ സ്ഥാലം മാറ്റിയത്. 

അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് അലോക് വര്‍മ്മ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് തിരികെ എത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സ്ഥലം മാറ്റം അടക്കമുള്ള നടപടികള്‍ തുടങ്ങിയത്. 

അതിനിടെ സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെ സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് എത്തി. നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. 

10 ആരോപണങ്ങളാണ് അലോക് വര്‍മയ്‌ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നാല് ആരോപണങ്ങളും ശരിയല്ലെന്നാണ്. എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.