വൃക്ക വില്‍ക്കാന്‍ ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവാവ് അറസ്റ്റില്‍

Friday 11 January 2019 3:45 pm IST

ജയ്പൂര്‍: വൃക്ക വില്‍ക്കുന്നതിനായി അതിര്‍ത്തി ലംഘിച്ച് രണ്ട് മാസം മുന്‍പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍. 35കാരനായ മുഹമ്മദ് ഗയ്‌നി മിയാന്‍ ആണ് അറസ്റ്റിലായത്. ഇത് മിയാന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ വരവാണെന്ന് ദാര്‍ഗ പോലീസ് പറഞ്ഞു.

2008-ല്‍ ആണ് മിയാന്‍  ആദ്യമായി ഇന്ത്യയിലെത്തുന്നത്. ചെന്നൈയില്‍ നാല് മാസം താമസിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ വൃക്ക വില്‍ക്കാന്‍ സാധിച്ചില്ല. അതിനു ശേഷം 2015ല്‍ വിസയുമായി വീണ്ടും വൃക്ക വില്‍ക്കുന്നതിനായി ചെന്നൈയിലെ ആശുപത്രിയില്‍ എത്തിയെങ്കിലും ലഹരി വസ്തുക്കള്‍ക്ക് അടിമയായതിനാല്‍ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞ് ഓപ്പറേഷന്‍ ചെയ്തില്ല. 

ആശുപത്രി അധികൃതരാണ് രാജ്യത്ത് നിലനില്‍ക്കുന്ന അനധികൃത വൃക്ക കൈമാറ്റത്തെക്കുറിച്ചും മിയാന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും, കേന്ദ്ര ഏജന്‍സിയെ അറിയിക്കുന്നത്. 

മിയാന് താരാഗ്രയില്‍ അഭയം നല്‍കിയതിന് ഖാദീം സയിദ് അന്‍വര്‍ ഹുസൈന്‍ എന്നയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഹുസൈന്റെ വീട്ടു ജോലി ചെയ്തിരുന്ന മിയാന് മാസം 3000 രൂപയും ഹുസൈന്‍ നല്‍കിയിരുന്നതായി മിയാന്‍ പോലീസിനോട് പറഞ്ഞു. 

കഴിഞ്ഞ ഞായറാഴ്ച ഹുസൈന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് മിയാനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പാസ്‌പോര്‍ട്ടും, ബംഗ്ലാദേശിലെ മൂന്നും പാക്കിസ്ഥാനിലെ ഒരു സിം എന്നിവയും പിടിച്ചെടുക്കുകയും ചെയ്തു. ഫോറിനേഴ്‌സ് ആക്ട, 1946, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് റൂള്‍സ, 1939 എന്നിവ പ്രകാരമാണ് മിയാനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച  മിയാനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.